ആറയൂർ സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതി എന്തിനാണ് പിരിച്ചുവിട്ടത്?
30 വർഷക്കാലം CPM ഭരിച്ച ബാങ്ക്. 5000 രൂപ പോലും ഒരാൾക്ക് ലോൺ നൽകുവാൻ നിവൃത്തിയില്ലാതെ നഷ്ടത്തിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ബാങ്ക്. ബാങ്കിൽ ജീവനക്കാരുടെ ഒഴിവ് വന്നപ്പോൾ ഉദ്യോഗാർത്ഥിയുടെ കൈയ്യിൽ നിന്നും വൻതുക നിയമനത്തിനു വേണ്ടി വാങ്ങുകയും ഈ തുക വീതം വച്ചതിലെ പ്രശ്നം കാരണം CPM ലെ 2 വിഭാഗങ്ങൾ തമ്മിലടിക്കുകയും V.സുന്ദരൻനാടാരുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗം കോൺഗ്രസിൽ ചേരുകയും ചെയ്തു.തുടർന്നുള്ള 2008 ലെ തെരെഞ്ഞെടുപ്പിൽ V.സുന്ദരൻനാടാർ, TR.ജയൻ, YR.വിൻസെൻ്റ്, B.സതീഷ്കുമാർ, KP.കൃഷണൻനായർ, A.പാൽരാജ്, R.ഗിരിജ, L.പ്രേമലത, C.ശോഭനദാസ് എന്നിവർ കോൺഗ്രസ് പാനലിൽ മൽസരിക്കുകയും അട്ടിമറിവിജയം നേടുകയും TR.ജയൻ പ്രസിഡൻ്റ് ആകുകയും ചെയ്തു.
ഈ ഭരണസമിതി നിലവിൽ വന്നതിനു ശേഷമാണ് അറയൂർ സർവ്വീസ് സഹകരണ ബാങ്കിൻ്റെ ഇന്നു കാണുന്ന രീതിയിലുള്ള വളർച്ച ആരംഭിച്ചത്. നീതി മെഡിക്കൽ സ്‌റ്റോർ, നീതിക്ലിനിക്കൽ ലാബ്, നീതി മെറ്റീരിയൽ ഡിപ്പോ എന്നിവ ആരംഭിച്ചത് ഇതിനു ശേഷം ആണ്.
2013-ൽ 9 അംഗ ഭരണസമിതി 11 അംഗ ഭരണസമിതിയായി മാറുകയുംTR.ജയൻ്റെ നേതൃത്വത്തിൽ V.സുന്ദരൻനാടാർ, KP.കൃഷ്ണൻനായർ, YR.വിൻസെൻ്റ്, B.സതീഷ്കുമാർ, A.പാൽരാജ്, R.ഗിരിജ, L.പ്രേമലത, AK.ബിന്ദു, S.യമുന, C.ശോഭനദാസ് എന്നിവർ കോൺഗ്രസ് പാനലിൽ മൽസരിക്കുകയും വൻഭൂരിപക്ഷത്തോടു കൂടി വിജയിക്കുകയും ചെയ്തു. ഈ സമയത്താണ് ബാങ്കിനെ ക്ലാസ്സ് I ആക്കി മാറ്റിയത്. 2015ൽ ഭരണസമിതി അംഗമായിരുന്ന V.സുന്ദരൻനാടാർ മരണപ്പെടുകയും 2016-ൽ പ്രസിഡൻ്റായിരുന്ന TR.ജയൻ മരണപ്പെടുകയും YR.വിൻസെൻ്റ് പ്രസിഡൻ്റ് ആകുകയും ചെയ്തു.
2018-ൽ YR.വിൻസെൻ്റിൻ്റെ നേതൃത്വത്തിൽ നടന്ന തെരെഞ്ഞെടുപ്പിൽ P.രാജശേഖരൻനായർ, B.സതീഷ്കുമാർ, KP.കൃഷ്ണൻനായർ, A.പാൽരാജ്, W.ക്രിസ്പിൻ, TR.സ്റ്റീഫൻ, R.ഗിരിജ, L.പ്രേമലത, S.യമുന, AK.ബിന്ദു എന്നിവർ മൽസരിക്കുകയും വൻഭൂരിപക്ഷത്തോടു കൂടി വിജയിക്കുകയും ചെയ്തു.C.ശോഭനദാസ് മൽസരിക്കുന്നതിനു വേണ്ടി നോമിനേഷൻ നൽകുകയും CPM ൻ്റെ പരാതിയിൻമേൽ ജീവനക്കാരുടെ അടുത്ത ബന്ധുക്കൾക്ക് മൽസരിക്കാൻ പാടില്ല എന്ന കാരണത്താൽ നോമിനേഷൻ തള്ളുകയും ഈ സ്ഥാനത്ത് TR.സ്റ്റീഫൻ മൽസരിക്കുകയും ചെയ്തു. രണ്ടരവർഷം കാലാവധിയായ ഈ ഭരണ സമിതിയെയാണ് ഇപ്പോൾ പിരിച്ചുവിട്ടത്.
2008 ൽ CPM സ്ഥാനമൊഴിയുമ്പോൾ ബാങ്കിൻ്റെ പ്രവർത്തനമൂലധനം 27 കോടി മാത്രമായിരുന്നു. ഇപ്പോൾ ബാങ്കിൻ്റെ പ്രവർത്തന മൂലധനം 130 കോടിയാണ്. കഴിഞ്ഞ 3 കോൺഗ്രസ് ഭരണസമിതികളും ജാതിമത വർഗ്ഗവർണ്ണ രാഷ്ട്രീയ വ്യത്യാസമില്ലാതെയാണ് പ്രവർത്തിച്ചു വന്നിരുന്നത്. വിദ്യാഭ്യാസ ആവശ്യത്തിനായാലും വാഹനം വാങ്ങാനായാലും ബിസിനസ് നടത്തുവാനായാലും വസ്തു വാങ്ങാനായാലും കൃഷി ആവശ്യത്തിനായാലും കടം തീർക്കാനായാലും വിവാഹ ആവശ്യത്തിനായാലും മറ്റ് സഹകരണ സ്ഥാപനങ്ങൾ ലോൺ നൽകാൻ മടിച്ചു നിൽക്കുമ്പോൾ സഹകരണ നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിധേയമായി എല്ലാപേർക്കും ലോൺ നൽകുവാൻ അവരുടെ ആവശ്യം നിറവേറ്റുവാൻ കഴിഞ്ഞ ഭരണസമിതികൾക്ക് കഴിഞ്ഞിട്ടുണ്ട്. മഹാമാരികൾ വന്നപ്പോഴും കോവിഡ് ഒന്നാം ഘട്ടത്തിലും കോവിഡ് രണ്ടാം ഘട്ടത്തിലും ബാങ്ക് നടത്തിയ പ്രവർത്തനങ്ങൾ ഏറെ പ്രശംസിക്കപ്പെട്ടതാണ്. ഇത് ഭരണസമിതിയെ പിരിച്ചുവിടാൻ കാരണമായിട്ടുണ്ട്.
ഭരണസമിതി നൽകിയ ലോൺ കുടിശ്ശിഖയായാൽ കേസ് ഫയൽ ചെയ്ത് നടപടി എടുത്തില്ലെങ്കിൽ ഇത് ഭരണസമിതി അടക്കണം. ഇതാണ് ഭരണസമിതിക്കെതിരായ ഒന്നാമത്തെ കുറ്റം. ഈ ഇനത്തിൽ ഭരണ സമിതിക്ക് ചുമത്തിയിരിക്കുന്നത് 4241817 രൂപയാണ്.
വകുപ്പുതല അനുമതി ഇല്ലാതെ MDS നടത്തിയതുകൊണ്ട് ബാങ്കിനുണ്ടായ നഷ്ടം. ഇതാണ് രണ്ടാമത്തെ കുറ്റം. ഇതിന് ചുമത്തിയിരിക്കുന്നത് 6867794 രൂപ.
മെഡിക്കൽ സ്റ്റോർ, ലാബ്, മെറ്റീരിയൽ ഡിപ്പോ എന്നിവിടങ്ങളിൽ താൽക്കാലിക ജീവനക്കാരാണ് അന്നും ഇന്നും ജോലി ചെയ്യുന്നത്. ഈ താൽക്കാലിക ജീവനക്കാർക്ക് നൽകിയ ശമ്പളം 1498269 രൂപ. താൽക്കാലിക ജീവനക്കാർ ഈ സ്ഥാപനങ്ങളിൽ ജോലി ചെയ്യുവാൻ പാടില്ല. ഇത് മൂന്നാമത്തെ കുറ്റം. ഈ തുക ഭരണസമിതി തിരിച്ചടക്കണം.
സഹകാരികൾ ബാങ്കിൽ നിക്ഷേപിച്ചിരിക്കുന്ന തുകക്ക് അധിക പലിശ നൽകി എന്നുള്ളതാണ് നാലാമത്തെ കുറ്റം. ഈ ഇനത്തിൽ ഭരണ സമിതിക്ക് ചുമത്തിയിരിക്കുന്നത് 13285263 രൂപയാണ്. ഈ തുക ഭരണസമിതി അടക്കണം.
ബാങ്കിൻ്റെ പ്രവർത്തന പരിധിക്ക് പുറത്തുള്ള അംഗങ്ങൾക്ക് വായ്‌പയും MDS ഉം അനുവദിച്ചതാണ് അഞ്ചാമത്തെ കുറ്റം. ഈ ഇനത്തിൽ ഭരണ സമിതിക്ക് ചുമത്തിയിരിക്കുന്നത് 56136 രൂപ.ഇത് ഭരണസമിതി അടക്കണം.
ആസ്തി ബാദ്ധ്യതകൾ തമ്മിലുള്ള അന്തരം വർദ്ധിച്ചതിലൂടെ ബാങ്കിനുണ്ടായ നഷ്ടം. ഇതാണ് ആറാമത്തെ കുറ്റം. ഈ ഇനത്തിൽ ചുമത്തിയിരിക്കുന്നത് 2275601 രൂപ.ഇത് ഭരണസമിതി അടക്കണം. എല്ലാം ചേർത്ത് 28224880 രൂപ അടക്കണം.
2013-14 മുതൽ 2017-18 വരെയുള്ള കാലഘട്ടത്തിലെ അന്വേഷണ റിപ്പോർട്ടിൻ പ്രകാരമുള്ള ഈ തുക V.സുന്ദരൻനാടാർ, TR.ജയൻ, YR.വിൻസെൻ്റ്, P. രാജശേഖരൻനായർ, B.സതീഷ്കുമാർ, KP.കൃഷ്ണൻനായർ, A.പാൽരാജ്, W.ക്രിസ്പിൻ, TR.സ്റ്റീഫൻ, R.ഗിരിജ, L.പ്രേമലത, AK.ബിന്ദു, S.യമുന, സെക്രട്ടറി P.മേരിവൽസല, മുൻസെക്രട്ടറിമാരായ M.രവീന്ദ്രൻനായർ, KS.ഗിരിജ എന്നിവർ ചേർന്ന് അടക്കണം. V.സുന്ദരൻനാടാർ, TR.ജയൻ എന്നിവർ മരണപ്പെട്ടതിനാൽ ഇവരുടെ തുകകൾ മറ്റുള്ളവർ അടക്കണം. 5 വർഷത്തെ അന്വേഷണ കാലയളവിൽ 3 വർഷം TR.ജയനും 2 വർഷം YR. വിൻസെൻ്റും പ്രസിഡൻ്റായിരുന്നു. ഈ അന്വേഷണ റിപ്പോർട്ടിൽ ഒരു രൂപയുടെ അഴിമതിയോ സാമ്പത്തിക ക്രമക്കേടോ നടത്തിയതായി പറഞ്ഞിട്ടില്ല. നൂനതകൾ പരിഹരിച്ചു പോകേണ്ട വിഷയങ്ങൾ മാത്രമാണ് ഇവിടെയുള്ളത്.
പിന്നെ എന്തിനാണ് ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടത്?
മേൽപറഞ്ഞ നൂനതകൾ ഇല്ലാത്ത ഒരു സഹകരണബാങ്ക് തിരുവനന്തപുരം ജില്ലയിൽ സഹകരണ ഡിപ്പാർട്ടുമെൻ്റിലെ അധികാരികൾക്ക് കാണിച്ചു തരാൻ കഴിയില്ല. 5 കോടിയിലധികം രൂപ മുക്കുപണ്ടം വച്ച് തട്ടിയെടുത്ത CPM ഭരിക്കുന്ന സഹകരണബാങ്കുകൾ തിരുവനന്തപുരം ജില്ലയിൽ തന്നെയുണ്ട്. ഈ ബാങ്ക് ഭരണസമിതികൾ പിരിച്ചുവിടാത്തതെന്തുകൊണ്ട്? നിക്ഷേപങ്ങൾക്ക് 8.5% പലിശയും അതിലധികവും നൽകുന്ന CPM ഭരിക്കുന്ന സഹകരണബാങ്കുകൾ ധാരാളം ഉണ്ട്. ഈ ബാങ്ക് ഭരണസമിതികൾ എന്തുകൊണ്ട് പിരിച്ചു വിട്ടില്ല? ഒരു അഴിമതിയോ ക്രമക്കേടോ ഇല്ലാത്ത ആറയുർ ബാങ്ക് ഭരണസമിതി മാത്രം എന്തിന് പിരിച്ചുവിട്ടു?
നമ്മുടെ ബാങ്കിലെ സഹകാരികൾ അറിയണം. സഹകരണ ബാങ്കുകൾ രാഷ്ട്രീയമായി തട്ടിക്കളിക്കുവാനുള്ള സ്ഥാപനങ്ങളല്ല. കോൺഗ്രസായാലും കമ്യൂണിസ്റ്റായാലും BJP യായാലും ജനങ്ങൾക്ക് ആശ്രയമായ ഒരു ആശാ കേന്ദ്രം ആണ്. ഈ സഹകരണബാങ്കുകൾ വഴി ലക്ഷക്കണക്കിന് കുടുംബങ്ങളാണ് പ്രത്യക്ഷമായും പരോക്ഷമായും ജീവിക്കുന്നത്. ഇത് രാഷ്ട്രീയമായി കോൺഗ്രസ് ഭരിക്കുന്ന സഹകരണ സ്ഥാപനങ്ങളെ തകർക്കുവാൻ വേണ്ടിയുള്ള ഗൂഢശ്രമം ആണ്. ഇത് ഒരിക്കലും അംഗീകരിക്കുവാൻ കഴിയാത്തതാണ്. ആറയൂർ സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടത് 21-06-2021ൽ. 19-06-2021ൽ ആറയൂർ CPM പാർട്ടി ഓഫീസിൽ പിരിച്ചുവിടാനുള്ള ഓർഡറിൻ്റെ കോപ്പി കിട്ടി. ഇതാണ് ഇപ്പോൾ സഹകരണ ഡിപ്പാർട്ടുമെൻ്റിലെ അവസ്ഥ. ഇതിനെതിരെ ശക്തമായ പ്രധിഷേധം ഉയരണം.