അനർഹരായവരെ മുൻഗണനാ റേഷൻകാർഡിൽ നിന്ന് ഒഴിവാക്കാൻ ഉത്തരവിറക്കി; ഭക്ഷ്യ പൊതുവിതരണ വകുപ്പ്
റേഷൻ കാർഡിൽ മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന അനർഹരെ പൂർണ്ണമായി ഒഴിവാക്കുന്നതിനായി
ഭക്ഷ്യ പൊതുവിതരണ വകുപ്പ് പുതുക്കിയ ഉത്തരവ് ഇറക്കി.
ഉത്തരവ് പ്രകാരം ചുവടെ പറയുന്ന കുടുംബങ്ങളെ മുൻഗണനാപട്ടികയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട് .
1. സർക്കാർ / അർദ്ധ സർക്കാർ ജീവനക്കാർ , അദ്ധ്യാപകർ , പൊതു മേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർ / സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർ , സർവ്വീസ് പെൻഷൻകാർ ( പാർട്ട് ടെ ജീവനക്കാർ . താൽക്കാലിക ജീവനക്കാർ , ക്ലാസ്സ് 4 തസ്തികയിൽ പെൻഷനായവർ , 5,000 / – രൂപയിൽ താഴെ പെൻഷൻ വാങ്ങുന്നവർ , 10,000 / – രൂപയിൽ താഴെ സ്വാതന്ത്ര്യ സമര പെൻഷൻ വാങ്ങുന്നവർ ഒഴികെ )
2. ആദായ നികുതി ഒടുക്കുന്നവർ
3. പ്രതിമാസ വരുമാനം 25000 / – രൂപയ്ക്ക് മുകളിലുള്ളവർ .
4. സ്വന്തമായി ഒരേക്കറിനുമേൽ ഭൂമിയുള്ളവർ ( പട്ടികവർഗ്ഗക്കാർ ഒഴികെ )
5. സ്വന്തമായി ആയിരം ചതുരശ്ര അടിക്കുമേൽ വിസ്തീർണ്ണമുള്ള വീടോ ഫ്ലാറ്റോ ഉള്ളവർ .
6. നാല് ചക്രവാഹനം സ്വന്തമായി ഉള്ളവർ ( ഏക ഉപജീവന മാർഗ്ഗമായ ടാക്സി ഒഴികെ )
7. കുടുംബത്തിൽ ആർക്കെങ്കിലും വിദേശ ജോലിയിൽ നിന്നോ സ്വകാര്യ സ്ഥാപന ജോലിയിൽ നിന്നോ 25,000 / – രൂപയിൽ അധികം പ്രതിമാസ വരുമാനം ഉള്ളവർ .
മുൻഗണനാവിഭാഗത്തിലെ ഒഴിവുകളുടെ എണ്ണം പരിമിതമായിതി നാൽ അർഹരായ കുടുംബങ്ങളെ കൂടി പട്ടികയിൽ ഉൾപ്പെടുത്താൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത് . ഇത് പരിഹരിക്കുന്നതിന്റെ ഭാഗമായി അനർഹമായി മുൻഗണനാറേഷൻ കാർഡുകൾ കൈവശം വച്ചിരിക്കുന്ന കാർഡുടമകൾ സ്വമേധയാ 2021 ജൂൺ മാസം 30 -ാം തീയതിക്ക് മുൻപ് പൊതുവിഭാഗത്തിലേക്ക് മാറ്റുന്നതിന് അപേക്ഷ സമർപ്പിക്കുകയാണെങ്കിൽ കാർഡുടമകളെ തുടർ ശിക്ഷണ നടപടികളിൽ നിന്നും ഒഴിവാക്കുമെന്ന് ഉത്തരവിൽ പറയുന്നു.
ജൂൺ മാസം 30 -ാം തീയതിക്ക് മുൻപ് സ്വമേധയാ മുൻഗണനാ റേഷൻകാർഡുകൾ സറണ്ടർ ചെയ്യുന്നതിനായി ചുവടെ ചേർക്കുന്ന മാർഗ്ഗങ്ങൾ അവലംബിക്കാവുന്നതാണ്
I. താലൂക്ക് സപ്ലെ ഓഫീസുകളിൽ നേരിട്ട് അപേക്ഷ സമർപ്പിക്കാവുന്നതാണ് . അപേക്ഷയോടൊപ്പം അസ്സൽ റേഷൻ കാർഡും നിശ്ചിത മാതൃകയിലുള്ള സത്യവാങ്മൂലം സമർപ്പിക്കേണ്ടതാണ് .
II. താലൂക്ക് സപ്ലെ ഓഫീസിലെ ഇ – മെയിൽ മുഖാന്തിരം മുൻഗണനാ കാർഡ് പൊതുവിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷകൾ സമർപ്പിക്കാവുന്നതാണ് . ഇത്തരത്തിൽ അപേക്ഷകൾ സമർപ്പിക്കുമ്പോൾ അപേക്ഷ സമർപ്പിക്കുന്ന വ്യക്തിയുടെ പേര് . ഫോൺ നമ്പർ , റേഷൻ കാർഡ് നമ്പർ , പൊതുവിഭാഗത്തിലേക്ക് റേഷൻ കാർഡ് മാറ്റുന്നതിനുള്ള കാരണങ്ങൾ എന്നിവ വ്യക്തമായി അപേക്ഷയിൽ രേഖപ്പെടുത്തേണ്ടതാണ് .
III . താലൂക്ക് സപ്ലേ ഓഫിസിലെ ഔദ്യോഗിക ഫോൺ മുഖേനയോ ബന്ധപ്പെട്ട് താലൂക്ക് സപ്ലേ ഓഫീസർ / റേഷനിംഗ് ഇൻസ്പെക്ടർ എന്നിവരുടെ ഔദ്യോഗിക ഫോൺ മുഖേനയോ മുൻഗണനാ വിഭാഗം റേഷൻ കാർഡ് പൊതു വിഭാഗത്തിലേയ്ക്ക് മാറ്റുന്നതിന് അപേക്ഷിക്കാവുന്നതാണ് . ഇത്തരത്തിൽ അപേക്ഷിക്കുമ്പോൾ അപേക്ഷകന്റെ പേര് . റേഷൻ കാർഡ് നമ്പർ , ഫോൺ നമ്പർ എന്നിവ കൃത്യമായും അറിയിക്കേണ്ടതാണ് . ഇത്തരത്തിൽ ലഭ്യമാകുന്ന എല്ലാ അപേക്ഷകളും പരിശോധിച്ച് RCMS- ൽ രേഖപ്പെടുത്തിയിട്ടുള്ള ഫോൺ നമ്പരിൽ അപേക്ഷകനുമായി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ച് റേഷൻ കാർഡുകൾ പൊതുവിഭാഗത്തി ലേക്ക് മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കേണ്ടതാണെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.കൂടാതെ അപേക്ഷകളിൽ രേഖപ്പെടുത്തിയതോ RCMS ൽ രജിസ്റ്റർ ചെയ്തിട്ടുള്ളതോ ആയ മൊബൈൽ നമ്പറിൽ അപേക്ഷകനെ ലഭിക്കാത്തപക്ഷം റേഷനിംഗ് ഇൻസ്പെക്ടർ നിർബന്ധമായും അപേക്ഷകന്റെ താമസ സ്ഥലത്തേക്ക് നേരിട്ട് പോയി അന്വേഷണം നടത്തി റേഷൻ കാർഡ് മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ് . ഇ – മെയിൽ വഴിയും ഫോൺ മുഖേനയും ലഭ്യമാകുന്ന അപേക്ഷകരിൽ നിന്നും നിശ്ചിത മാതൃകയിലുള്ള സത്യവാങ്മൂലം തുടർന്നു വാങ്ങേണ്ടതും ആയത് പരിശോധിച്ച് കൃത്യത ഉറപ്പു വരുത്തി സാക്ഷ്യപ്പെടു ത്തി സൂക്ഷിക്കേണ്ടതാണ്. മുൻഗണനാ റേഷൻ കാർഡുകൾ പൊതുവിഭാഗത്തി ലേക്ക് മാറ്റിയ ശേഷം , ടി കാർഡുകൾ രജിസ്റ്റർ ചെയ്തിട്ടുള്ള റേഷൻ ഡിപ്പോകൾ വഴി മുൻകൂട്ടി ഗുണഭോക്താക്കളെ വിവരമറിയിച്ച ശേഷം മാറ്റം വരുത്തിയ റേഷൻ കാർഡുകൾ “ പൊതുവിഭാഗം സീൽ പതിപ്പിച്ച് വിതരണം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ് . കോവിഡ് വ്യാപനം കുറയുന്ന മുറയ്ക്ക് താലൂക്ക് തലത്തിൽ അദാലത്ത് നടത്തി പൊതുവിഭാഗത്തിലേക്ക് മാറ്റി റേഷൻ കാർഡുകൾ താലൂക്ക് സഫ്ലൈ ഓഫീസർ സാക്ഷ്യപ്പെടുത്തി വിതരണം ചെയ്യുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കേണ്ടതാണ്.