Type Here to Get Search Results !

മരങ്ങള്‍ അയല്‍വസ്തുവിലേക്കു ചെരിഞ്ഞു വളരുമ്പോള്‍ പരിഹാരമെന്ത്

 


മരങ്ങള്‍ അയല്‍വസ്തുവിലേക്കു ചെരിഞ്ഞു വളരുമ്പോള്‍ പരിഹാരമെന്ത്? പല സ്ഥലങ്ങളിലും പലരും നേരിടുന്ന ഒരു പ്രധാന പ്രശനം ആണ് ഇത് . കേരളത്തിന്റെ ആവാസ് വ്യവസ്ഥ അനുസരിച്ചു നിറയെ മലമ്പ്രദേശങ്ങളും ഒരുപാട് വൃക്ഷങ്ങളാൽ തിങ്ങി നിറയപ്പെട്ടതും ആണ് .അത് പോലെ തന്നെ ആളുകളും തിങ്ങി പാർക്കുന്നു .ഒരുപാട് വൃക്ഷങ്ങൾ ഉള്ളതിനാൽ തന്നെ അത് ഒരാളുടെ പറമ്പിൽ തന്നെ ആകണം എന്നും ഇല്ല .വൃക്ഷത്തിന്റെ വളർച്ചയെ നമുക്ക് പിടിച്ചു കെട്ടാൻ കഴിയില്ലല്ലോ.എന്നിരുന്നാലും നിയമം അനുസരിച്ചു മറ്റൊരാളുടെ വസ്തുവിലേക്ക് അപകടകരമാം വിധം ചാഞ്ഞു വിൽക്കുന്ന വൃക്ഷങ്ങൾ വെട്ടി കൊടുക്കേണ്ടത് ആണ്.

നിയമപ്രകാരം മറ്റൊരാളുടെ വസ്തുവിലേക്ക് അല്ലെങ്കിൽ വീടിനു മുകളിലേക്ക് ചാഞ്ഞ വൃക്ഷങ്ങൾ ഒരു അപകടം ഉണ്ടാകും മുൻപ് ഉടമസ്ഥൻ വെട്ടി മാറ്റി കൊടുക്കേണ്ടത് ആണ് .എന്നിരുന്നാലും മറ്റൊരാളുടെ അതിരിനോട് ചേർന്ന് മരങ്ങൾ വെച്ച് പിടിപ്പിക്കാൻ പാടില്ല എന്ന് പറയുന്നില്ല .പ്രകൃതി ക്ഷോഭങ്ങൾ ഉണ്ടാകുന്ന സമയം ഒരാളുടെ വസ്തുവിൽ നിൽക്കുന്ന മരം മറ്റൊരാളുടെ വീടിനു മുകളിലോ മറ്റോ വീണാൽ നഷ്ടപരിഹാരം ആവശ്യപ്പെടാവുന്നത് ആണ് .ഇത് പോലെ ഉള്ള കാര്യങ്ങൾക്കും കോടതിയെ സമീപിക്കാവുന്നത് ആണ്.

ഇത് പോലെ ഉള്ള സമയങ്ങളിൽ അയൽക്കാരനുമായി പ്രശ്നം രമ്യതയിൽ പരിഹരിക്കുക ആണ് ഉചിതം.അല്ലെങ്കിൽ സ്ഥലത്തെ കൗൺസിലർ / മെമ്പർ വില്ലജ് ഓഫീസ് മുഖേന പ്രശ്നം പരിഹരിക്കുക .