Type Here to Get Search Results !

ശ്രദ്ധേയമായ 'താരകപ്പെണ്ണാളേ' എന്ന ഗാനത്തിലൂടെ ശ്രദ്ധ നേടിയ നാടൻപാട്ട് കലാകാരനും പ്രസിദ്ധ കാർട്ടൂണിസ്‌റ്റുമായ പി.എസ് ബാനർജി(41) അന്തരിച്ചു


ശ്രദ്ധേയമായ 'താരകപ്പെണ്ണാളേ' എന്ന ഗാനത്തിലൂടെ ശ്രദ്ധ നേടിയ നാടൻപാട്ട് കലാകാരനും പ്രസിദ്ധ കാർട്ടൂണിസ്‌റ്റുമായ പി.എസ് ബാനർജി(41) അന്തരിച്ചു. കൊവിഡ് രോഗം ഭേദമായ ശേഷമുള‌ള ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവെ ഇന്ന് പുലർച്ചെയാണ് അന്ത്യമുണ്ടായത്. 


കൊല്ലം ശാസ്‌താംകോട്ട മനക്കരമനയിൽ പാച്ചു, സുഭദ്ര എന്നിവരാണ് മാതാപിതാക്കൾ.
ടെക്‌നോപാർക്കിൽ ഗ്രാഫിക് ഡിസൈനറായി ജോലിനോക്കിയിരുന്ന ബാനർജി ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ട കാർട്ടൂണിസ്‌റ്റുമായിരുന്നു. ലളിതകലാ അക്കാദമിയുടെ ഏകാംഗ കാർട്ടൂൺ പ്രദ‌ർശനത്തിന് അദ്ദേഹത്തെ രണ്ടാഴ്‌ച മുൻപ് തിരഞ്ഞെടുത്തിരുന്നു.നാടൻപാട്ട് രംഗത്തെ മികച്ച പ്രതിഭയായ അദ്ദേഹത്തിനെ 2014ൽ സംസ്ഥാന ഫോക്‌ലോർ അക്കാഡമി മികച്ച യുവപ്രതിഭയ്‌ക്കുള‌ള അംഗീകാരം നൽകിയിരുന്നു. ജൂലൈ രണ്ടിന് കൊവിഡ് പോസിറ്റീവായ ബാനർജി തുടർന്ന് ആശുപത്രിയിലായിരുന്നു. രോഗം ഭേദമായെങ്കിലും ആരോഗ്യപ്രശ്‌നങ്ങൾ തുടരുന്നതിനിടെയാണ് അന്ത്യമുണ്ടായത്. ഭാര്യ ജയപ്രഭ. മക്കൾ: ഓസ്‌കാർ, നൊബേൽ. ശ്രീകാര്യം ചൈതന്യ ലെയ്‌നിലായിരുന്നു അദ്ദേഹത്തിന്റെ താമസം.