സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി അര്‍ജുന്‍ ആയങ്കിയുടെ സുഹൃത്ത് റമീസിന്റെ മരണത്തിനിടയാക്കിയ കാറോടിച്ച അശ്വിന്‍ രക്തം ഛര്‍ദ്ദിച്ച് മരിച്ചു
Monday, August 09, 2021
സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി അര്‍ജുന്‍ ആയങ്കിയുടെ സുഹൃത്ത് റമീസിന്റെ മരണത്തിനിടയാക്കിയ കാര്‍ ഓടിച്ചിരുന്ന കണ്ണൂര്‍ തളാപ്പ് സ്വദേശി അശ്വിന്‍ പിവി മരിച്ചു. രക്തം ഛര്‍ദ്ദിച്ചാണ് മരണം. കഴിഞ്ഞ ദിവസമാണ് അശ്വിനെ രക്തം ഛര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാവിലെയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. ആന്തരിക രക്തസ്രാവമാണ് മരണത്തിന് ഇടയാക്കിയതെന്ന് ഡോക്ടര്‍ പറയുന്നു.
ആര്‍ജുന്‍ ആയങ്കിയുടെ സുഹൃത്ത് റമീസിന്റെ മരണത്തിനിടയാക്കിയ കാര്‍ ഓടിച്ചിരുന്നത് അശ്വിനായിരുന്നു. കണ്ണൂര്‍ അഴീക്കോട് ഉണ്ടായ അപകടത്തിലാണ് റമീസ് മരിച്ചത്. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നേരത്തെ റമീസിനെ പോലീസ് ചോദ്യം ചെയ്തു വിട്ടയച്ചിരുന്നു. ഇതിന് ശേഷം സ്വര്‍ണ്ണക്കടത്ത് അന്വേഷണവുമായി ബന്ധപ്പെട്ട് കൊച്ചി കസ്റ്റംസ് ഓഫീസില്‍ ഹാജരാകാനിരിക്കെയായിരുന്നു റമീസിന്റെ മരണം.
അതേസമയം റമീസിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിന് പിന്നാലെയാണ് കാറോടിച്ചിരുന്ന അശ്വിന്റെ മരണം.