Type Here to Get Search Results !

നെയ്യാറിൽ കാൽ വഴുതിവീണ ഒന്നേമുക്കാൽ വയസ്സുകാരിക്ക് ദാരുണാന്ത്യം

നെയ്യാറ്റിൻകരയിൽ പുഴയിൽ വീണ് ബാലികയ്ക്ക് ദാരുണ മരണം. തൊട്ടതുവിള പാലക്കടവ് സജിന്റെ മകൾ ഒന്നേമുക്കാൽ വയസ്സുള്ള അനാമിക വീട്ടുമുറ്റത് കളിച്ചുകൊണ്ട് നിൽക്കെ അബദ്ധത്തിൽ വീടിനു പുറകു വശത്തുള്ള നെയ്യാറിലേക് കാലു തെറ്റി വീണു മരണപെട്ടു.ഏകദേശം ഒന്നര മണിക്കൂറിനു ശേഷമാണ് അഗ്നിരക്ഷ സേനക് സന്ദേശം ലഭിച്ചത്. അഗ്നിരക്ഷ സേനയും നാട്ടുകാരും സംയുക്തമായി നടത്തിയ പരിശോധനയിൽ കുട്ടിയെ വെള്ളത്തിൽ നിന്ന് കണ്ടെടുത്തു.

ഉടൻ തന്നെ ഫയർഫോഴ്‌സ് വാഹനത്തിൽ പ്രാഥമിക ശുശ്രൂഷ നൽകി ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല.നെയ്യാറ്റിൻകര ഫയർ സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ ശ്രീ രൂപേഷ് എസ് ബി , അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സി എസ് അജികുമാർ ബാബു എന്നിവരുടെ നേതൃത്വത്തിലാണ് സേന രക്ഷാ പ്രവർത്തനം നടത്തിയത്.