പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ വീടിന്റെ ജനാലയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴയിലാണ് സംഭവം. വള്ളികുന്നം ഇലിപ്പക്കുളം കളത്തില്‍ അനില്‍-ജയകുമാരി ദമ്പതികളുടെ മകള്‍ അനഘയാണ് മരിച്ചത്. പതിനാറ് വയസ്സായിരുന്നു.
വെള്ളിയാഴ്ച വൈകുന്നേരം 6.30ഓടെയാണ് സംഭവം പുറത്തറിയുന്നത്. കിടപ്പുമുറിയിലെ ജനലില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഈ സമയം അച്ഛനും അമ്മയും സഹോദരിയും വീട്ടിലുണ്ടായിരുന്നില്ല. ബന്ധുവീട്ടില്‍ പോയ അമ്മയും സഹോദരിയും തിരിച്ചെത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ വള്ളികുന്നം പൊലിസ് മേല്‍നടപടികള്‍ സ്വീകരിച്ചു. അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. വിശദമായ അന്വേഷണം ഉണ്ടാകുമെന്ന് വള്ളികുന്നം പൊലീസ് അറിയിച്ചു. ഇലിപ്പക്കുളം കെ.കെ.എം. ജി.എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു. പത്താം ക്ലാസ് പരീക്ഷ എഴുതി ഫലം കാത്തിരിക്കുകയാണ് അനഘ