Type Here to Get Search Results !

തന്റെ സുഹൃത്ത് ബലാത്സംഗത്തിന് ഇരയായെന്ന വെളിപ്പെടുത്തലുമായി ഒളിമ്പ്യന്‍ മയൂഖ ജോണി


തന്റെ സുഹൃത്ത് ബലാത്സംഗത്തിന് ഇരയായെന്ന വെളിപ്പെടുത്തലുമായി ഒളിമ്പ്യന്‍ മയൂഖ ജോണി. തൃശൂര്‍ പ്രസ്‌ക്ലബില്‍ വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്താണ് ഇക്കാര്യം മയൂഖ വെളിപ്പെടുത്തിയത്. 2016ലാണ് തന്റെ സുഹൃത്തിനെ വീട്ടില്‍ കയറി ചാലക്കുടി സ്വദേശി ജോണ്‍സണ്‍ എന്ന വ്യക്തി ബലാത്സംഗം ചെയ്തത്. രാഷ്ട്രീയ സ്വാധീനവും സാമ്പത്തിക സ്വാധീനവുമുള്ള വ്യക്തിയായിരുന്നു ജോണ്‍സണ്‍. സംഭവുമായി ബന്ധപ്പെട്ട് ആളൂര്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും കേസെടുക്കാന്‍ ആകില്ലെന്ന് അറിയിച്ചു. മജിസ്‌ട്രേറ്റിനു രഹസ്യമൊഴിയും നല്‍കിയിരുന്നു. തുടര്‍ന്ന് വനിത കമ്മിഷനുമായി ബന്ധപ്പെട്ടെങ്കലും അന്നത്തെ അധ്യക്ഷ എം.സി.ജോസഫൈന്‍ പ്രതിക്കു വേണ്ടിയാണ് ഇടപെട്ടതെന്നും മയൂഖ ആരോപിച്ചു.


പിന്നീട് ഇര വിവാഹിതയായ ശേഷവും ജോണ്‍സണ്‍ എന്ന പ്രതി നിരന്തരം ഇവരെ ഭീഷണിപ്പെടുത്തിയിരുന്നു. പിന്നീട് 2020ല്‍ ഇവര്‍ താമസിക്കുന്ന പ്രദേശത്ത് നോട്ടീസ് അച്ചടിച്ചു വിതരണം ചെയ്ത ഇരയെ അപമാനിച്ചു.ഇതോടെയാണ് ഭര്‍ത്താവും വീട്ടുകാരും വിഷയം അറിയുന്നതും പരാതിയുമായി മുന്നോട്ടു പോകാന്‍ നിര്‍ദേശിച്ചതും. തുടര്‍ന്നാണ് താന്‍ കേസില്‍ സജീവമായി ഇടപെട്ടതും മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് പരാതി ഇപ്പോള്‍ നല്‍കിയതെന്നും മയൂഖ. നേരത്തേ, എസ്പി പൂങ്കുഴലിയില്‍ നിന്നു പോലും നീതി ഇരയ്ക്ക് ലഭിച്ചില്ലെന്നും മയൂഖ.