Type Here to Get Search Results !

അണ്ണാത്തേ ദീപാവലിക്ക് എത്തും; പുതിയ പോസ്റ്ററുമായി നിർമ്മാതാക്കൾ

 



രജനികാന്ത് നായകനാകുന്ന ചിത്രം അണ്ണാത്തേയുടെ പുതിയ പോസ്റ്ററുമായി നിർമ്മാതാക്കളായ സൺ പിക്ചേഴ്സ്. ചിത്രം നവംബർ നാലാം തീയതി തിയേറ്ററുകളിൽ എത്തുമെന്ന അറിയിപ്പോടെയാണ് നിർമ്മാതാക്കൾ പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്.

ചെന്നൈയിലും ഹൈദരാബാദ് രാമൂജി റാവു ഫിലിം സിറ്റിയിലുമായാണ് സിനിമയുടെ ചിത്രീകരണം നടന്നത്. സണ്‍ പിക്‌ച്ചേഴ്‌സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ‘പേട്ട’യ്ക്ക് ശേഷം സണ്‍പിക്‌ച്ചേഴ്‌സ് നിര്‍മ്മിക്കുന്ന രജനി ചിത്രമാണ് ‘അണ്ണാത്തെ’. രജനികാന്തിന്റെ 168ാമത്തെ ചിത്രമാണിത്.


രജനികാന്തും സംവിധായകന്‍ ശിവയും ആദ്യമായി ഒന്നിക്കുന്ന ‘അണ്ണാത്തെ’ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. ‘ദര്‍ബാറി’ന് ശേഷം നയന്‍താര രജനിയുടെ നായികയായി എത്തുന്ന ചിത്രത്തില്‍ കീര്‍ത്തി സുരേഷ്, മീന, കുശ്ബു, സൂരി തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഡി ഇമാന്‍ സംഗീതമൊരുക്കുന്നു. പടയപ്പാ, അരുണാചലം പോലെ ഒരു മാസ്സ് ചിത്രമായിരിക്കും അണ്ണാത്തെ എന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.