Type Here to Get Search Results !

പുതിയ റേഷൻ കാർഡിന് അപേക്ഷ സമർപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങൾ എങ്ങനെയാണ്?

#thaniniram #thaniniramnews

 

റേഷൻ കാർഡ് കയ്യിൽ ഇല്ലാതെ അർഹതപ്പെട്ട റേഷൻ സാധനങ്ങൾ വാങ്ങിക്കുവാൻ സാധിക്കുമോ?

കാർഡ് നമ്പർ പറഞ്ഞോ, കാർഡിൻ്റെ കോപ്പി ഉപയോഗിച്ചോ റേഷൻ വാങ്ങാവുന്നതാണ്.
ആപ്പ് ഉപയോഗിച്ചും വാങ്ങാവുന്നതാണ്.

പുതിയ കാർഡിന് അപേക്ഷ സമർപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങൾ എങ്ങനെയാണ്?

അക്ഷയ വഴി അല്ലെങ്കിൽ വെബ്സൈറ്റ് സിറ്റിസൺ ലോഗിൻ വഴി അപേക്ഷ നല്കാൻ സാധിക്കും . നിലവിൽ പേരുള്ള റേഷൻ കാർഡ്, ആ കാർഡിൽ നിന്നും പേരുകള്‍ കുറയ്ക്കുന്നതിന് സമ്മതമാണെന്ന് വെള്ളപേപ്പറിലെഴുതി ആ കാർഡിന്റെ ഉടമ ഒപ്പിട്ട സമ്മതപത്രം (വ്യത്യസ്ത താലൂക്ക് ആണെങ്കിൽ) പുതിയ കാർഡിൽ ഉൾപ്പെടുത്താനുള്ള എല്ലാ അംഗങ്ങളുടെയും ആധാർ കാർഡ്, പുതിയ കാർഡെടുക്കുന്നതിനുള്ള Address- ലെ Res­i­den­tial Cer­tifi­cate / Own­er­ship Cer­tifi­cate / Build­ing Tax Receipt etc. (വാടക വീടാണെങ്കിൽ വീട്ടു നമ്പരും വാർഡ് നമ്പരും രേഖപ്പെടുത്തിയിട്ടുള്ള വാടക കരാർ), പുതിയ Address‑ലെ KSEB con­sumer num­ber, വില്ലേജ് ഓഫീസിൽ നിന്നുള്ള വരുമാന സർട്ടിഫിക്കറ്റ്, പുതിയ കാർഡിന്റെ ഉടമയാകേണ്ട ഗൃഹനാഥയുടെ Pass­port Size Pho­to എന്നിവu സഹിതമാണ് അപേക്ഷ നല്കേണ്ടത്.

വാടക വീട്ടിലാണ് താമസമെങ്കിൽ KSEB con­sumer num­ber ഉൾപ്പെടുത്തേണ്ടതുണ്ടോ?
വാടക വീടിന്റെ KSEB Con­sumer Num­ber ഉൾപ്പെടുത്തണം.

നിലവിലെ റേഷൻ കടയിൽ നിന്നും മറ്റൊരു കടയിലേക്ക് റേഷൻ കാർഡ് മാറ്റം ചെയ്യുവാൻ എന്താണ് ചെയ്യേണ്ടത്?

Sub­mit an appli­ca­tion “Change ARD”, through Akshaya or through Cit­i­zen Login.

ഗൃഹനാഥൻ കാൻസർ ബാധിച്ച് കിടപ്പിലായ, AAY കാർഡിന് അർഹരായ കുടുംബത്തിന് പെട്ടെന്ന് കാർഡ് മാറ്റി കിട്ടുവാൻ എന്താണ് ചെയ്യേണ്ടത്?
താലൂക്ക് സപ്ലൈ ഓഫീസർക്ക് അപേക്ഷ നല്കാവുന്നതാണ്.‍

റേഷൻ സാധനങ്ങളുടെ തൂക്കത്തിൽ സ്ഥിരം കുറവ് കാണുന്നു.എവിടെ യാണ് പരാതി കൊടുക്കുക…?

താലൂക്ക് സപ്ലൈ ഓഫീസറെ പരാതി അറിയിക്കുക.Online ആയി http://pg.civilsupplieskerala.gov.in എന്ന portal‑ലൂടെയും പരാതി അറിയിക്കാവുന്നതാണ്.