ഇ- ബുൾജെറ്റ് വ്‌ളോഗർമാരെ അറസ്റ്റ് ചെയ്തതിൽ പോലീസുകാരെ അസഭ്യം പറഞ്ഞ റിച്ചാർഡ് റിച്ചു എന്ന യുവാവ് അറസ്റ്റിൽ
Tuesday, August 10, 2021
ഇ- ബുൾജെറ്റ് വ്‌ളോഗർമാരെ അറസ്റ്റ് ചെയ്തതിൽ പോലീസുകാരെ അസഭ്യം പറഞ്ഞ യുവാവ് അറസ്റ്റിൽ. പൊളി സാനം എന്ന അപരനാമത്തിൽ അറിയപ്പെടുന്ന റിച്ചാർഡ് റിച്ചു (28) ആണ് അറസ്റ്റിലായത്. കൊല്ലം രാമൻ കുളങ്ങര സ്വദേശിയാണ് റിച്ചാർഡ്.
സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച വീഡിയോയിലാണ് ഇയാൾ പോലീസിന് നേരെ അസഭ്യവർഷം ചൊരിയുന്നത്. മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥരെയും ഇയാൾ വീഡിയോയിൽ ചീത്ത വിളിക്കുന്നുണ്ട്. പോലീസിനെ ആക്രമിക്കണമെന്നും റിച്ചു ആഹ്വാനം ചെയ്യുന്നുണ്ട്.
പോലീസുകാരെ അസഭ്യം പറഞ്ഞുകൊണ്ടുള്ള റിച്ചുവിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെയാണ് ഇയാൾ അറസ്റ്റിലായത്.