Type Here to Get Search Results !

യുവാവിനെ മര്‍ദിച്ച സംഭവം മനുഷ്യാവകാശ കമ്മിഷനു പരാതി നല്‍കി; എസ്‌ഐക്ക് സസ്‌പെന്‍ഷന്‍


 

കഴക്കൂട്ടത്ത് യുവാവിനെകഴക്കൂട്ടത്ത് മര്‍ദിച്ച സംഭവത്തില്‍ എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തു. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ ആണ് നടപടിയെടുത്തത്. മര്‍ദ്ദിച്ചുവെന്ന് ചൂണ്ടിക്കാട്ടി കഴക്കൂട്ടം സ്വദേശി ഷിബുകുമാര്‍ സംസ്ഥാന പൊലീസ് മേധാവിക്കും മനുഷ്യാവകാശ കമ്മിഷനും പരാതി നല്‍കിയിരുന്നു.


ഞായറാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടക്കുന്ന പുതിയ വീട്ടില്‍ പോയി മടങ്ങവേ കാറിലെത്തിയ പൊലീസ് സംഘം മര്‍ദിച്ചുവെന്നാണ് പരാതി. ലാത്തി കൊണ്ട് പല തവണ തന്നെ അടിച്ചുവെന്ന് ഷിബുകുമാര്‍ പറഞ്ഞു. ഷിബുവിന്റെ മുതുകിലും തോളിലും ഇടുപ്പിലും അടികൊണ്ട പാടുണ്ട്. ഇയാള്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

എന്നാല്‍ സാമൂഹ്യ വിരുദ്ധരെ ഓടിച്ച് വിടുക മാത്രമാണ് ചെയ്തതെന്നായിരുന്നു സംഭവത്തില്‍ പൊലീസ് നല്‍കിയ വിശദീകരണം. കഴക്കൂട്ടം എസ്.ഐ. വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് മര്‍ദിച്ചതെന്നാണ് ആരോപണം.