Type Here to Get Search Results !

മദ്യപിച്ച് വീട്ടിലെത്തി; മുളവടിക്ക് മകനെ അടിച്ച് അച്ഛന്‍! ദാരുണ മരണം


ചിറ്റിലഞ്ചേരിയില്‍ അച്ഛന്റെ മര്‍ദ്ദനത്തില്‍ മകന്‍ മരിച്ചു. പാട്ട സ്വദേശി രതീഷാണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ അച്ഛന്‍ ബാലനെ പോലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. കൊല്ലപ്പെട്ട രതീഷ് കോവിഡ് പോസിറ്റീവായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

കഴിഞ്ഞദിവസമാണ് കൊവിഡ് മുക്തി നേടി ആശുപത്രി വിട്ടത്. എന്നാല്‍ വീട്ടിലെത്തിയതാകട്ടെ അമിത മദ്യലഹരിയിലുമായിരുന്നു. തുടര്‍ന്ന് രതീഷും അച്ഛനും തമ്മില്‍ വഴക്കുണ്ടാവുകയും ബാലന്‍ മുളവടി കൊണ്ട് മകനെ മര്‍ദിക്കുകയുമായിരുന്നു. കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചല്ല മകനെ മര്‍ദിച്ചതെന്ന് ബാലന്‍ മൊഴി നല്‍കി.

മദ്യപിച്ചെത്തുന്ന മകന്‍ സ്ഥിരമായി വഴക്കിടാറുണ്ടെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. കൊല്ലപ്പെട്ട രതീഷ് നേരത്തെ ചില കേസുകളില്‍ പ്രതിയാണെന്നും ആലത്തൂര്‍ പോലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും