Type Here to Get Search Results !

നെയ്യാറ്റിന്‍കരയില്‍ ഓടുന്ന കാറിന് തീപിടിച്ചു


 നെയ്യാറ്റിന്‍കരയില്‍ ഓടുന്ന കാറിന് തീപിടിച്ചു. പുക കണ്ടതോടെ യാത്രക്കാര്‍ ഇറങ്ങിയോടിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഫയര്‍ഫോഴ്സ് തീയണച്ചെങ്കിലും കാര്‍ കത്തിനശിച്ചു.


നെയ്യാറ്റിന്‍കര ടിബി ജങ്ഷന് സമീപത്തായിരുന്നു അപകടം. പുതിയതുറ സ്വദേശി ജോയിയും സുഹൃത്ത് അടിമലത്തുറ സ്വദേശി ലുജീനുമായിരുന്നു കാറിലുണ്ടായിരുന്നത്. കാറിലെ എസിയില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം.

വാഹനത്തിന്റെ എസിക്ക് ഉണ്ടായ തകരാര്‍ വര്‍ക്ക്ഷോപ്പില്‍ പരിഹരിച്ച ശേഷം മടങ്ങുമ്പോഴാണ് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ കാറിന് പുറത്തിറങ്ങി. ഫയര്‍ഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും കാറ് കത്തി നശിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.