Type Here to Get Search Results !

തമിഴ്നാട് ആന്ധ്ര എന്നിവിടങ്ങളിൽ നിന്ന് കേരളത്തിൽ മയക്കുമരുന്ന് എത്തിച്ചത് പോലീസ് വാഹനത്തിൽ


മയക്കുമരുന്ന് പിടികൂടാൻ രൂപീകരിച്ച ഡാൻസാഫ് പിരിച്ച് വിട്ടു.പൊലീസ് - മയക്കുമരുന്ന് മാഫിയ കൂട്ടുകെട്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ട്, പുറത്തുവന്നതോടെയാണ് നടപടി. ലോക്കൽ പൊലീസ് ഡാൻസാഫിനെതിരെ നേരത്തെ ആരോപണമുന്നയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്റലിജൻസ് വിഭാഗം രഹസ്യാന്വേഷണം ആരംഭിച്ചത്.

തിരുവനന്തപുരം മെഡിക്കൽ കോളേജ് പരിധിയിലും, പേട്ട സ്റ്റേഷൻ പരിധിയിലും ഡാൻസാഫ്, അടുത്തിടെ പിടിച്ച ചില കേസുകളുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയപ്പോഴാണ് നിർണായക വിവരങ്ങൾ പുറത്തുവന്നത്.വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കിലോ കണക്കിന് കഞ്ചാവ് കണ്ടെത്തിയെന്ന കേസുകൾ പലതും വ്യാജമായിരുന്നെന്നും, ഇതിലെ പ്രതികളെയും ഡാൻസാഫ് സൃഷ്ടിച്ചതാണെന്ന് കണ്ടെത്തി.

ടാർഗറ്റ് തികയ്ക്കാൻ വേണ്ടി മയക്കുമരുന്ന് കച്ചവടക്കാരുടെ സഹായത്തോടെ ഡാൻസാഫ്, നഗരത്തിലേക്ക് കഞ്ചാവ് എത്തിക്കുകയായിരുന്നെന്നാണ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. ഗുണ്ടാലിസ്റ്റിൽപ്പെട്ട രണ്ട് പേരുടെ സഹായത്തോടെ തമിഴ്‌നാട്, ആന്ധ്ര, എന്നിവങ്ങളിടങ്ങളിൽ നിന്നാണ് കഞ്ചാവ് പൊലീസ് വാഹനത്തിൽ കൊണ്ടുവന്നതെന്നും, അന്യ സംസ്ഥാനങ്ങളിൽ ,നിന്നുള്ള ചിലരെ ഭീഷണിപ്പെടുത്തി പ്രതിയാക്കുന്നുവെന്നും ഇന്റലിജൻസ് റിപ്പോർട്ടിൽ പറയുന്നു.