പാലായില്‍ ഉറങ്ങിക്കിടന്ന മകന്റെ ശരീരത്തില്‍ മദ്യപിച്ചെത്തിയ പിതാവ് ആസിഡൊഴിച്ചു
Thursday, September 23, 2021
ഉറങ്ങിക്കിടന്ന മകന്റെ ശരീരത്തില്‍ പിതാവ് ആസിഡൊഴിച്ചു. പാലാ കാഞ്ഞിരത്തും കുന്നേല്‍ ഷിനുവിന്റെ ദേഹത്താണ് അച്ഛന്‍ ഗോപാലകൃഷ്ണന്‍ ആണ് ആസിഡ് ഒഴിച്ചത്. ഗുരുതരമായി പരിക്കേറ്റ ഷിനുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇയാളുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. സംഭവത്തില്‍, പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുടുംബ കലഹമാണ് അക്രമത്തിന് പിന്നിലെന്നാണ് വിവരം. മകന്‍ ഷിനു സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തി വഴക്കുണ്ടാക്കാറുണ്ടെന്നാണ് വിവരം.
കൃത്യം നടന്ന സമയത്ത് സമാന രീതിയില്‍ ഷിനു ഗോപാലകൃഷ്ണനുമായി വഴക്കടിച്ചു. ഇതില്‍ പ്രകോപിതനായി, പിന്നീട് ഉറങ്ങാന്‍ പോയ ഷിനുവിന്റെ ദേഹത്ത് ഗോപാലകൃഷ്ണന്‍ ആസിഡ് ഒഴിക്കുകയായിരുന്നു.