Type Here to Get Search Results !

ഓണം ബമ്പര്‍ ഒന്നാം സമ്മാനമായ 12 കോടി രൂപ അടിച്ച ഭാഗ്യശാലിയെ കണ്ടെത്തി;ദുബായ്ക്കാരന്‍ സൈതലവി


കേരള സംസ്ഥാന സര്‍ക്കാരിന്റെ ഓണം ബമ്പര്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 12 കോടി രൂപ അടിച്ച ഭാഗ്യശാലിയെ കണ്ടെത്തി. അബു ഹെയിലില്‍ മലയാളിയുടെ റസ്റ്റോറന്റിലെ ജീവനക്കാരനായ വയനാട് പനമരം സ്വദേശി സൈതലവിക്കാണ്(44) ബമ്പര്‍ അടിച്ചത്. ഒരാഴ്ച മുന്‍പ് സൈതലവിയുടെ സുഹൃത്താണ് ടി.ഇ 645465 നമ്പര്‍ ടിക്കറ്റെടുത്തത്.

ഇതിനുള്ള പണം സൈതലവി അയച്ചുകൊടുത്തിരുന്നു. ടിക്കറ്റിന്റെ ചിത്രം സുഹൃത്ത് തിരികെയും അയച്ചുകൊടുത്തു. ഞായറാഴ്ച നടന്ന നറുക്കെടുപ്പിലാണ് സമ്മാനവിവരം അറിയുന്നത്. സൈതലവിയുടെ മകന്‍ പിന്നീട് പാലക്കാട്ടെത്തി ടിക്കറ്റ് നേരിട്ട് കണ്ട് ഉറപ്പിച്ചു. ആറ് വര്‍ഷമായി സൈതലവി ദുബായിലാണ്.