പത്ത് ലക്ഷം രൂപയുടെ കഞ്ചാവുമായി മലപ്പുറത്ത് മൂന്ന് പേർ പിടിയിൽ
Tuesday, September 21, 2021
പത്ത് ലക്ഷം രൂപയുടെ കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ. കോഴിക്കോട് കൊടുവള്ളി വട്ടോളി സ്വദേശി കുളിപൊയില്‍ ലിപിന്‍ ദാസ് (25), താമരശേരി അമ്പായത്തോട് ഇല്ലിക്കല്‍ ഷാജി (51), താമരശേരി തച്ചന്‍പൊയില്‍ അബ്ദുല്‍ ജലീല്‍ (38) എന്നിവരെയാണ് കൊണ്ടോട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പിടികൂടിയത്.
വിദേശത്തേക്ക് കടത്താനായിരുന്നു ശ്രമമമെന്ന് പോലീസ് സംശയിക്കുന്നു. രാമനാട്ടുകര സ്വർണ്ണക്കടത്ത് കവര്‍ച്ചാ ശ്രമവുമായി ബന്ധപ്പെട്ട ചില പ്രതികള്‍ക്ക് മയക്കുമരുന്ന് കടത്തുമായും ബന്ധമുള്ളതായി വിവരം ലഭിച്ചിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊടുവള്ളി കേന്ദ്രീകരിച്ച് വിദേശത്തേക്ക് മയക്കുമരുന്ന് കയറ്റി അയക്കുന്ന സംഘത്തെക്കുറിച്ച് സൂചന ലഭിക്കുന്നത്. വിദേശത്തേക്ക് കാരിയര്‍മാരെ ഉപയോഗിച്ച് മയക്കുമരുന്ന് കടത്തുന്നുണ്ടെന്നും തിരികെ സ്വർണ്ണം എത്തിക്കുന്നതായുമാണ് സൂചന . ഇവര്‍ക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്