Type Here to Get Search Results !

വേണു ബാലകൃഷ്ണൻ മാതൃഭൂമിയിൽ നിന്നും പുറത്തായി ! രാജി മാനേജ്മെൻ്റ് ചോദിച്ചു വാങ്ങിയതെന്ന് സൂചന


  


മാതൃഭൂമി ന്യൂസിൻ്റെ മുതിർന്ന അവതാരകൻ വേണു ബാലകൃഷ്ണൻ രാജി വച്ചു. കഴിഞ്ഞ ദിവസം ഉണ്ടായ സംഭവ വികാസത്തിന് പിന്നാലെ വേണുവിൻ്റെ രാജി മാനേജ്മെമെൻ്റ് എഴുതി വാങ്ങുകയായിരുന്നു.

നേരത്തെ വേണു ബാലകൃഷ്ണനെതിരെ സ്ഥാപനത്തിനുള്ളിൽ നിന്നും ചില പരാതികൾ ഉയർന്നിരുന്നു. ഇതിൻ്റെ പശ്ചാത്തലത്തിൽ വേണു നിലവിൽ സസ്പെൻഷനിലായിരുന്നു. ഈ വിഷയത്തിൽ മാനേജ്മെൻറ് അന്വേഷണം തുടങ്ങിയിരുന്നു.

കുറച്ചു നാൾ മുമ്പാണ് വേണുവിൻ്റെ സഹോദരനും മാതൃഭൂമി ചീഫ് ഓഫ് ന്യൂസുമായിരുന്ന ഉണ്ണി ബാലകൃഷ്ണൻ ചാനൽ വിട്ടത്. മാനേജ്മെൻ്റുമായുള്ള തർക്കത്തെ തുടർന്നാണ് ഉണ്ണി രാജിവച്ചത്. മാതൃഭൂമി ന്യൂസിൻ്റെ സൂപ്പർ പ്രൈം ടൈം അവതാരകൻ കൂടിയായ വേണു കൂടി ചാനലിൽ നിന്നും പോകുന്നത് ചാനലിന് കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിക്കുക.